തിരുവനന്തപുരം: സംസ്ഥാനത്തെ കൊളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് അനുമതി വാങ്ങണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഒഫീസുകള്‍ കൊളേജ് സമയത്ത് മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടൊള്ളു.
ആഘോഷസമയത്ത് വാഹനങ്ങള്‍ കൊളേജിനകത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും ക്യാമ്പസുകളില്‍ വാഹനറാലിയും ആനയെ കയറ്റുന്നതും അനുവദിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊളേജ് ഹോസ്റ്റലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റി നിയോഗിക്കണം. ഹോസ്റ്റലിന്റെ തെറ്റായ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ നിയമപരമായ നടപടികള്‍ പൊലീസിന് സ്വീകരിക്കാം.
കൊളേജുകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ല. ആഘോഷങ്ങളുടെ വിവരം പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോസ്റ്റലുകളുടെ കാന്റീന്‍ പ്രവര്‍ത്തനം പ്രിന്‍സിപ്പാളിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനായി കംപ്ലയിന്റ് ബോക്‌സുകള്‍ സ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല നിര്‍ദ്ദേശം വെച്ചു.
പൊലീസ് ക്യാംപസുകളില്‍ കയറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടാല്‍ പൊലീസിന് മാറിനില്‍ക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.


