തിരുവനന്തപുരം: പൊലീസ് സേനാ നവീകരണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മുഴുവന്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും നിര്‍ദേശം.
പൊലീസ് സേനാ നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതിനടന്നതായി ഡി.ജി.പി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു,
സംസ്ഥാനത്തെ എട്ട് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയ്ക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാര്‍.
പദ്ധതിയിലൂടെ കോടികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടായതായ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.


