തിരുവനന്തപുരം: കേരളത്തെ പാടെ അവഗണിച്ച ബജറ്റായിരുന്നു മോഡി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റ് എന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസ് ഇത്തവണയും അനുവദിക്കാത്തത് അനീതിയാണ്.
കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമുള്ള പ്രത്യേക സഹായം അനുവദിക്കാതിരുന്നത് വിവേചനപരമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് തൊഴിലാളികളുള്ളതും വിദേശനാണ്യം നേടിതരുന്നതുമായ പരമ്പരാഗത വ്യവസായങ്ങളോട് ബജറ്റ് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. നികുതി ഘടന അതീവ സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുഗുണമാണ്. 22 ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്.
ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ച് വിവിധ നാണ്യവിളകളുടെ വില തകര്‍ച്ചയ്ക്ക് വഴിതെളിച്ച് കേരള സമ്പദ്ഘടനയെ പ്രതിസന്ധിയില്‍ ആക്കുന്ന പതിവ് കേന്ദ്രനയം തുടരുകയാണെന്ന് വേണം കരുതാനെന്നും കോടിയേരി വ്യക്തമാക്കി.


