പേയ്‌മെന്റ് സീറ്റ് വിവാദം: ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് സി.ദിവാകരന്‍

കോട്ടയം: തിരുവനന്തപുരത്തെ പാര്‍ലമെന്റ് സീറ്റ് നിര്‍ണയത്തില്‍ പാര്‍ട്ടിക്കാണ് ഉത്തരവാദിത്തമെന്ന് സി. ദിവാകരന്‍. കൂട്ടുത്തരവാദിത്വത്തില്‍ ഒരുപങ്കുമാത്രമേ തനിക്കുള്ളൂ. പാര്‍ട്ടിയിലെ തന്റെ വളര്‍ച്ച തടയാനുള്ള ഗൂഢാലോചനയാണിതെന്ന് വൈകാതെ പറയും. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരം നടക്കുമെന്ന ചര്‍ച്ചകള്‍ അഭിലഷണീയമല്ല. പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും ദിവാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പറഞ്ഞു

Top