പേപ്പര്‍ പോലെ മടക്കാന്‍ പറ്റുന്ന ഡ്രോണ്‍ എത്തുന്നു

ബെയ്ജിങ്: A4 പേപ്പറിനു സമാനമായി മടക്കാന്‍ പറ്റുന്ന ഡ്രോണ്‍ ചൈനീസ് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ‘ട്രാന്‍സ്‌ഡ്രോണ്‍ A4’എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണിന്റെ രൂപരേഖ സാധാരണ ഡ്രോണിന്റേതില്‍ നിന്ന് വിഭിന്നമാണെന്നും ഇത് 71 മില്ലീമീറ്ററാക്കി മടക്കി ഉപയോഗിക്കാന്‍ പറ്റുമെന്നും ചൈനീസ് പത്രം പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ ഭാരം കേവലം1500 ഗ്രാം മാത്രമാണെന്നും തടസ്സം കൂടാതെ എളുപ്പത്തില്‍ യാത്രചെയ്യാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഇതില്‍ ഘടിപ്പിച്ചിട്ടുളള ആന്റി ജാമിങ് ഉപയോഗിച്ച് പുറത്തുനിന്നും ഇതിനെ നിയന്ത്രിക്കാന്‍ പറ്റും.

ഇതില്‍ ഘടിപ്പിച്ചിട്ടുള്ള പ്രഫഷനല്‍ കാമറ വൈ ഫൈ വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാനും തല്‍സമയം ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോ അയക്കാനും കഴിയും.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡ്രോണ്‍ ഉപഭോക്താക്കളുടെ എണ്ണം 67.3 ബില്യന്‍ ആയി ഉയരുമെന്നും ഈ രംഗത്ത് കിടമത്സരം കടുത്തതാണെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ലീ സിആയു പറഞ്ഞു.

Top