പെഷാവര്‍ സൈനിക് സ്‌കൂള്‍ കൂട്ടക്കുരുതി: ആറ്‌ തീവ്രവാദികള്‍ക്ക് വധശിക്ഷ വിധിച്ചു

ഇസ്‌ലാമാബാദ്: പെഷാവര്‍ സൈനിക സ്‌കൂളില്‍ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി ചെയ്ത സംഭവത്തില്‍ പ്രതികളായ തീവ്രവാദികള്‍ക്കു പാക് സൈനിക കോടതി വധശിക്ഷ നല്‍കി.

ആറ്‌ തീവ്രവാദികളെയാണു തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. ഒരു പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. താലിബാനും പ്രാദേശിക തീവ്രവാദ സംഘടനകളും ചേര്‍ന്നാണു കൂട്ടക്കുരുതി നടപ്പാക്കിയത്.

പെഷാവാര്‍ ആക്രമണത്തില്‍ 150 കുരുന്നുകള്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച സംഭവമായിരുന്നു അത്.

Top