മാഡ്രിഡ്: സ്പാനിഷ് ദേശീയ താരം പെഡ്രോ റോഡ്രിഗസ് ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബുമായുള്ള കരാര്‍ നീട്ടി. 2019 ജൂണ്‍ വരെ നാല് വര്‍ഷത്തെ കരാറാണു ബാഴ്‌സ 27 കാരനായ റോഡ്രിഗസിനു നീട്ടി നല്‍കിയത്. ബാഴ്‌സയുമായി 165 മില്യണ്‍ ഡോളറിനാണു റോഡ്രിഗസ് കരാര്‍ ഒപ്പുവയ്ക്കുന്നത്.
മെസി, നെയ്മര്‍, സുവാരസ് ത്രയത്തിന്റെ പെരുമയില്‍ മുന്നേറുന്ന ബാഴ്‌സയില്‍ പലപ്പോഴും പകരക്കാരനായിട്ടാണു റോഡ്രിഗസ് ഇറങ്ങിയിരുന്നത്. എന്നിട്ടും റോഡ്രിഗസ് ഈ സീസണില്‍ കളിച്ച മത്സരങ്ങളില്‍നിന്നായി 11 ഗോളുകള്‍ നേടുകയും എട്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.
നേരത്തെ, ഇംഗ്ലീഷ് ക്ലബുകളായ ആര്‍സനലും ലിവര്‍പൂളും റോഡ്രിഗസിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


