പെട്രോള്‍ വില 65 പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറച്ചു. പുതുക്കിയ വില വര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ കുറച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 100 ഡോളറില്‍ താഴെ വന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷമേ വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു എന്നായിരുന്നു നേരത്തേ എണ്ണക്കമ്പനികള്‍ നല്‍കിയ സൂചന.

Top