പെട്രോള്‍ വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ഒരു രൂപ കുറച്ചു. പുതിയ അര്‍ധരാത്രിയില്‍ നിലവില്‍വന്നു. ഡീസല്‍ വിലയില്‍ കുറവു വരുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണു ഡീസല്‍ വില സംബന്ധിച്ചു തീരുമാനമെടുക്കാതിരുന്നത്. ഒക്ടോബര്‍ ഒന്നിനു പെട്രോള്‍ വിലയില്‍ 54 പൈസയുടെ കുറവു വരുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഒരു രൂപ ലിറ്ററില്‍ കുറയ്ക്കാനുള്ള തീരുമാനം.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെയാണു നിരക്കു കുറച്ചിരിക്കുന്നതെന്നും ശ്രദ്ധേയം.

Top