പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും കവിയുമായ ഗാല്‍വേ കിന്നല്‍ അന്തരിച്ചു

മോണ്ട്പീലിയര്‍: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും കവിയുമായ ഗാല്‍വേ കിന്നല്‍ (87) അന്തരിച്ചു. ബുധനാഴ്ച വെര്‍മോണ്ട് ഷിഫീല്‍ഡിലെ വസതിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധിതനായ കിന്നല്‍ ഏറെനാളായി ചികിത്സയിലായിരുന്നു. 1983 ല്‍ ആണ് കിന്നലിന്റെ കവിതകള്‍ പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.

ദൈനംദിന ജീവിതത്തിന്റെ തീഷ്ണാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണ് അദ്ദേഹത്തിന്റെ കവിതകളെന്നാണ് വിലയിരുത്തപ്പെടുന്നത്. പുലിസ്റ്ററിന് പുറമെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കവിതകള്‍ അര്‍ഹമായിട്ടുണ്ട്.

Top