ഇറാനില്‍ വോളിബോള്‍ കണ്ടാലും പണി കിട്ടുമെന്നുറപ്പായി. വെസ്റ്റ് ലണ്ടനില്‍ നിന്നുള്ള വനിതയ്ക്കാണ് ഇറാനില്‍ വോളിബോള്‍ കണ്ടതിന് ജയില്‍ ശിക്ഷ അനുഭവിേേക്കണ്ടി വന്നത്. നിയമ വിദ്യാര്‍ത്ഥിനിയായ ഗവാമി എന്ന 26കാരിയാണ് വോളിബോള്‍ കണ്ട് കുരുക്കിലായത്. കഴിഞ്ഞ ജൂണില്‍ ഇറാന്‍-ഇറ്റലി മത്സരം കാണാന്‍ പോയതായിരുന്നു യുവതി.
ഇറാനിലെ നിയമ വ്യവസ്ഥയെ അധിക്ഷേപിച്ചു എന്ന കുറ്റം ചുമത്തി 151 ദിവസത്തോളം യുവതിയെ കോടതി ജയിലിലടച്ചു. ഇറാന്റെ ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് സഹോദരിയുടെ ജയില്‍ ശിക്ഷ വെട്ടിച്ചുരുക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഇമാം പറഞ്ഞു.
ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് സന്തോഷമായത്. ഇറാനിലെ ഭരണ സമ്പ്രദായത്തില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സഹോദരന്‍ ആരോപിച്ചു. ഏഴു ലക്ഷത്തോളം ആളുകളാണ് യുവതിയുടെ ജയില്‍ മോചനത്തിനായി സര്‍ക്കാരിലേക്ക് ഒപ്പിട്ട് നിവേദനം നല്‍കിയത്. പൊതു സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണുന്നതിന് ഇറാനില്‍ വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


