പുനര്‍വിവാഹത്തെ അംഗീകരിക്കുന്ന നിലപാട് സഭ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിവാഹ മോചിതരേയും പുനര്‍വിവാഹിതരേയും അംഗീകരിക്കുന്ന നിലപാട് കത്തോലിക്കാ സഭ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ക്കുള്ള പ്രതിവാര പ്രഭാഷണത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

ഇത്തരക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കരുത്. അവര്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നിടണം. വിവാഹമോചിതരുടെ മക്കള്‍ക്കും പരിഗണന നല്‍കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹമോചനം സംബന്ധിച്ച സഭയുടെ പ്രഖ്യാപിത നിലപാടുകളെ മാര്‍പാപ്പ തള്ളിപ്പറഞ്ഞിട്ടില്ല.

അടിയന്തര ഘട്ടങ്ങളില്‍ സഭയുടെ അനുവാദത്തോടെ മാത്രമാണ് കത്തോലിക്കാ സഭ വിവാഹമോചനം അംഗീകരിക്കുക. ഇങ്ങനെയല്ലാതെ വിവാഹമോചനം നടത്തിയവരേയും ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോള്‍ പുനര്‍വിവാഹം നടത്തിയവരേയും സഭ വിലക്കാറുണ്ട്.

Top