ജലന്തര്‍: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഡിസംബറോടെ തയാറാകുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയം ഇതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന തത്വം അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളോട് പുതിയ വിദ്യാഭ്യാസ നയത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്രം അഭിപ്രായം തേടിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.


