ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ നവാഗതയും നാലാം കിരീടാവകാശിയുമായ പുതിയ രാജകുമാരിയെ ചാള്‍സ് രാജകുമാരനും ഭാര്യ കമില്ലയും (കോണ്‍വാള്‍ പ്രഭ്വി) ഇന്നലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെത്തി സന്ദര്‍ശിച്ചു.
ചാള്‍സിന്റെ പുത്രന്‍ വില്യമിന്റെയും കെയ്റ്റ് മിഡില്‍റ്റണിന്റെയും (കേംബ്രിഡ്ജ് പ്രഭ്വി) രണ്ടാമത്തെ കുഞ്ഞായി ശനിയാഴ്ച ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പിറന്ന രാജകുമാരിയുടെ തൂക്കം 3.7 കിലോഗ്രാമാണ്. 2013ല്‍ പിറന്ന ജോര്‍ജ് രാജകുമാരനാണ് ദമ്പതികളുടെ ആദ്യ പുത്രന്‍. കെയ്റ്റ് മിഡില്‍റ്റണിന്റെ മാതാപിതാക്കളായ മൈക്കല്‍, കരോള്‍ എന്നിവരും കേറ്റിന്റെ സഹോദരി പിപ്പായും നവാഗതയായ രാജകുമാരിയെ സന്ദര്‍ശിച്ചു


