പുകവലിക്കാരേ……. നിങ്ങള്‍ക്കിനി സര്‍ക്കാര്‍ ജോലിയില്ല

അജ്മീര്‍: നിങ്ങള്‍ പുകവലിയും പുകവലി ഉത്പന്നങ്ങളുടെ ഉപയോഗവും നിര്‍ത്തിക്കോളു, ഇല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് നിങ്ങള്‍ പുറത്താകും. രാജസ്ഥാന്‍ സര്‍ക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രാലയം പറയുന്നു. വാണിജ്യ നികുതി വിഭാഗത്തിലാകും ആദ്യം ഇത് കര്‍ശനമായി നടപ്പാക്കുന്നത്.

ഇവിടെ ജോലി ലഭിക്കണമെങ്കില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായും ഉപേക്ഷിക്കണം. വാണിജ്യ നികുതി വകുപ്പില്‍ നിലവില്‍ 182 ഒഴിവുകളുണ്ട്.ഇവിടെ നിയമന നടപടി നടക്കുമ്പോഴാണ് മുഖ്യമന്ത്രി വസുന്ധര രാജെ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു നിബന്ധന മുന്നോട്ടുവച്ചത്.

Top