ന്യൂഡല്‍ഹി: പുകയില ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ നിന്നും പുകയില വ്യവസായിയെ ഒഴിവാക്കിയേക്കും. സമിതി അംഗം ശ്യം ശരണ്‍ ഗുപ്തയെയാണ് സമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. ഇദ്ദേഹത്തെ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിക്കു വിളിപ്പിച്ചു. ഭിന്നതാല്പര്യമുള്ളവരെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പാര്‍ലമെന്ററി സമിതിയില്‍ നിന്നും പുകയില വ്യവസായി ശ്യം ശരണ്‍ ഗുപ്തയെ ഒഴിവാക്കിയേക്കും


