ഇടുക്കി: പീരുമേട്ടില്‍ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. അവശനിലയില്‍ കാണപ്പെട്ട യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രിയാണ് കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ തള്ളിയത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് അവശനിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയില്‍ നിന്നും മൊഴിയെടുത്ത പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി.


