പീഡനക്കേസില്‍ പത്ത് മണിക്കൂറിനുള്ളില്‍ കുറ്റപത്രം

പാറ്റ്‌ന: ഭഗല്‍പൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സഗം ചെയ്ത കേസില്‍ ബീഹാര്‍ പോലീസ് പത്ത് മണിക്കൂറുകള്‍ക്കകം കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച് പത്ത് മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് റെക്കോര്‍ഡാണെന്ന് ഭഗല്‍പൂര്‍ പോലീസ് സൂപ്രണ്ട് വിവേക് കുമാര്‍ പറഞ്ഞു. അഞ്ച് വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റ പേരില്‍ പങ്കജ് ഷായെന്ന 40കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ചിപ്‌സിന്റെ പായ്ക്ക് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തന്റെ കച്ചവട സ്ഥാപനത്തില്‍ വെച്ചാണ് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ വീടിനു സമീപം ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. രണ്ട് മക്കളുള്ള ഇയാളുടെ അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ഇയാളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Top