പി.സി ജോര്‍ജ് വിഷയത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ ഇന്ന് മുഖ്യമന്ത്രി പലവട്ടം ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ പി.സി. ജോര്‍ജുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആദ്യം ചര്‍ച്ചകള്‍ നടത്തി. പിന്നീട് ജോര്‍ജിനെ മാറ്റി നിര്‍ത്തിയ ശേഷം മന്ത്രി കെ. എം. മാണിയെ ചേമ്പറിലേക്ക് വിളിപ്പിച്ചു. എന്നാല്‍ മാണി തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നു. സെക്യുലര്‍ പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരുക എന്ന ജോര്‍ജിന്റെ ആവശ്യത്തില്‍ മാണി വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല.

Top