പി.സി ജോര്‍ജ് വിഷയം: മാണിയും ജോര്‍ജുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.എം. മാണിയുമായും പി.സി ജോര്‍ജുമായും വീണ്ടും ചര്‍ച്ച നടത്തും. ജോര്‍ജിനെ മുന്നണിയില്‍ തന്നെ നിലനിര്‍ത്താനാണു കോണ്‍ഗ്രസ് നേതൃത്വത്തിനു താല്‍പര്യം. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണു മാണി. ഒരു കാരണവശാലും കേരള കോണ്‍ഗ്രസ്-എം വിട്ടുപോകിലെന്നു ജോര്‍ജും പ്രഖ്യാപിച്ചിട്ടുണ്ട്.

Top