പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. തീരുമാനമെടുക്കാന്‍ ഇന്നലെ നടന്ന അടിയന്തര ശ്രമങ്ങള്‍ പാളിയതോടെയണ്? തീരുമാനം ഇന്നത്തേക്ക് മാറ്റിയത്.
ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാന്‍ തന്നെയാണ് സാധ്യത. അതേസമയം ജോര്‍ജ് ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുന്നതിന് പകരമായി കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ച് യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണം എന്നാണ് ജോര്‍ജിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.


