പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം)തീരുമാനം

തിരുവനന്തപുരം : മുന്‍ ചീഫ് വിപ്പും, പൂഞ്ഞാര്‍ എം എല്‍ എയുമായ പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഉന്നത അധികാര സമിതി കൈക്കൊണ്ടു.

എം.എല്‍.എ സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും.

കെ.എം മാണിക്കെതിരെ ബാര്‍കോഴയാരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് പാര്‍ട്ടിക്ക് അഭിമതനാവുകയും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തിരുന്നു.

അതേസമയം അയോഗ്യനാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.

Top