പി.സദാശിവത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പി.സദാശിവത്തെ കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിരമിച്ച ജഡ്ജിമാര്‍ പദവികള്‍ ഏറ്റെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഗവര്‍ണറാകുന്ന ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പി. സദാശിവം. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് സദാശിവത്തിന്റെ നിയമനം. സുപ്രീംകോടതിയിലെ നാല്‍പതാമത്തെയും തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യത്തെയും ചീഫ് ജസ്റ്റിസായ പളനിസ്വാമി സദാശിവം (65) കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. തമിഴ്‌നാട്ടിലെ കടപ്പനല്ലൂര്‍ സ്വദേശിയാണ്.

Top