ന്യൂഡല്‍ഹി: പി. സദാശിവം കേരളാ ഗവര്ണറായതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍എം ലോധ. വിരമിച്ച ശേഷം ജഡ്ജിമാര്‍ രണ്ട് വര്‍ഷത്തേക്ക് ഭരണഘടനാ പദവികള്‍ ഏറ്റെടുക്കരുത്. ജുഡീഷ്യല്‍ നിയമന കമ്മീഷനോട് യോജിപ്പില്ലെന്നും ജഡ്ജിമാരില്ലാത്ത സമിതിയുടെ തെരഞ്ഞെടുപ്പ് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പദവിയും താന്‍ ഏറ്റെടുക്കില്ലെന്നും ലോക്പാല്‍ അടക്കമുള്ള ഒരു കമ്മിറ്റിയിലും ഉണ്ടാകില്ലെന്നും ആര്.എം. ലോധ കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ നിയമന കമ്മീഷനോടു യോജിപ്പില്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ്, ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തെരഞ്ഞെടുക്കണമെന്നും അഭിപ്രായപ്പെട്ടു.
പി.സദാശിവം കേരളാ ഗവര്ണറായതിനെതിരെ ചീഫ് ജസ്റ്റീസ് ആര്.എം ലോധ
