പി കശ്യപ് സെമിയില്‍

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണിന്റെ സെമിയില്‍ ഇന്ത്യന്‍ താരം പി കശ്യപ് കടന്നു. ലോക മൂന്നാം നമ്പര്‍ തരം ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ജന്‍സനെയാണ് കശ്യപ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-15.

കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ കൂടിയായ കശ്യപിന് 42 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ ജോര്‍ജന്‍സനെ പരാജയപ്പെടുത്താന്‍. ഇന്ന് നടക്കുന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ചെന്‍ ലോംഗ് ആണ് കശ്യപിന്റെ എതിരാളി. ഫ്രാന്‍സിന്റെ ബ്രിസ് ലിവര്‍ഡെസിനെ പരാജയപ്പെടുത്തിയാണ് ചെന്‍ ലോംഗ് സെമിയില്‍ കടന്നത്.

ഇന്ത്യന്‍ താരങ്ങളായ സൈനാ നെഹ്‌വാള്‍, പിവി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍ പുറത്തായി.

Top