പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഗോളി പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. റിലേയില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയ ടിന്റു ലുക്കയ്ക്ക് 25 ലക്ഷവും സ്‌ക്വാഷില്‍ മെഡല്‍ നേടിയ ദീപിക പളളിക്കലിന് 17.5 ലക്ഷവും പാരിതോഷികം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ വകുപ്പില്‍ ഡിഇഒ തസ്തികയിലാണ് ശ്രീജേഷിന് ജോലി നല്‍കുക. കഴിഞ്ഞദിവസം ശ്രീജേഷിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രിസര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അറിയിച്ചിരുന്നു.

Top