പിറവം പള്ളിയില്‍ പ്രവേശിക്കണം; അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കത്ത്

കോട്ടയം: പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുവാന്‍ അനുമതി തേടി കൊണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനല്‍കി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയില്‍ പ്രവേശിക്കുവാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നു.

സാഹചര്യങ്ങള്‍ നോക്കി ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചുമതല പൊലീസിന് ഉണ്ടെന്നും കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് നാല് വികാരിമാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയില്‍ കയറുന്നത്. വൈകിട്ട് മൂന്ന് മണിക്ക് പള്ളിപരിസരത്ത് എത്തിച്ചേരാന്‍ വിശ്വാസികള്‍ക്ക് വൈദികര്‍ നിര്‍ദ്ദേശം നല്‍കി.

Top