പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞടുപ്പ് ഫലമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലമെന്ന് കെ.സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനുളളില്‍ വരും ദിവസങ്ങളില്‍ വന്‍ പൊട്ടിത്തെറികള്‍ക്ക് വഴി വെക്കുമെന്നും സുധാകരന്‍ പറഞ്ഞു. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാനെത്തിയ കെ.സുധാകരന് ആവേശകരമായ സ്വീകരണമാണ് അണികള്‍ നല്‍കിയത്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ എടയന്നൂരിലെ വീട്ടില്‍ എത്തിയ സുധാകരനെ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് സ്വീകരിച്ചു. എടയന്നൂര്‍ ജുമാ അത്ത് പളളി ഖബര്‍ സ്ഥാനിലെത്തിയ സുധാകരന്‍ ഷുഹൈബിന്റെ ഖബറിടത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Top