പികെയുടെ ടീസര്‍ എത്തി

രാജ്കുമാര്‍ ഹിറാനയുടെ അമീര്‍ഖാന്‍ ചിത്രം പികെയുടെ ടീസര്‍ പുറത്തിറങ്ങി. പികെയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

പുറത്തിറങ്ങും മുമ്പ് തന്നെ വിവാദങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പികെ. ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് മാത്രം നഗ്‌നത മറച്ച് അമീര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ട പി.കെയുടെ ആദ്യ പോസ്റ്റര്‍ തന്നെ വിവാദമായിരുന്നു. ത്രീ ഇഡിയറ്റസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമിറും രാജ്കുമാര്‍ ഹിറാനിയും ഒന്നിക്കുന്ന ചിത്രം ആണിത്. വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേര്‍ന്നാണ് പികെ നിര്‍മ്മിക്കുന്നത്. .

അമീര്‍ഖാന് പുറമേ സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Top