തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫിനേറ്റ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സി.വി. ബാലചന്ദ്രന്‍, പി. ചന്ദ്രന്‍, ബാലഗോപാല്‍ എന്നിവര്‍ക്കെതിരേയാണു നടപടിക്കു ശുപാര്‍ശ ചെയ്യുന്നത്.
യുഡിഎഫ് ഉപസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. സമിതിയുടെ പ്രത്യേക യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്.
ഉപസമിതി അധ്യക്ഷന്‍ ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫില്‍ നിന്നു പുറത്തായതിനെ തുടര്‍ന്നാണു യുഡിഎഫ് കണ്‍വീനറുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
ഉപസമിതിയുടെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും കഴിഞ്ഞ ദിവസം ജെഡി-യു നേതാവ് എം.പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.


