പാറ്റ്‌ന ദസ്‌റ ആഘോഷങ്ങള്‍ക്കിടയിലുണ്ടായ അപകടം:ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പറ്റ്‌ന: ബീഹാറില്‍ ദസ്‌റ ആഘോഷങ്ങള്‍ക്കിടയില്‍ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വര്‍മയെയും കമ്മീഷണറെയും ഡിഐജിയെയുമാണ് സ്ഥലം മാറ്റിയത്. അഭയകുമാറായിരിക്കും പുതിയ ജില്ലാ മജിസ്‌ട്രേറ്റ്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പാറ്റ്‌നയിലെ രാംഗുലാം ചൗക്കിന് പുറത്തുള്ള ഗാന്ധി മൈതാനത്തിലായിരുന്നു ദുരന്തം ഉണ്ടായത്. ദസറ ആഘോഷങ്ങള്‍ക്ക് ശേഷം മൈതാനത്തിന് പുറത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പറ്റ്‌നയിലെ ഗാന്ധി മൈതാനില്‍ രാവണ ദഹനത്തിന് ശേഷം ആളുകള്‍ പിരിഞ്ഞു പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ആകെ ഒരു ഗേറ്റ് മാത്രമേ മൈതാനിന് പുറത്തേക്ക് പോകാന്‍ ഉണ്ടായിരുന്നുളളു. എന്നാല്‍ മതിയായ വെളിച്ചം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Top