തിരുവനന്തപുരം:പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ പുതിയ തെളിവുകളുമായി വിജിലന്‍സ്. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസാണ് പുതിയ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചത്. 28 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്റെ പങ്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.
പുതിയ റിപ്പോര്‍ട്ട് ലോകായുക്ത നാളെ പരിഗണിക്കും.


