ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിനിടെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് രാജീവ് പ്രതാപ് റൂഡി സഭയുടെ മേശപ്പുറത്ത് വച്ചു.
ബില്ലിനെതിരെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും സപീക്കര്‍ അനുമതി നിഷേധിച്ചു.
ചരക്കു സേവന നികുതി ബില്‍, കള്ളപ്പണ നിയന്ത്രണ ബില്‍, റിയല്‍ എസ്റ്റേറ്റ് ബില്‍ എന്നിവയും സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ച ഗിരിരാജ് സിങ് മാപ്പ് പറയുണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചക്ക് രണ്ടുവരെ നിര്‍ത്തിവെച്ചു. രാജ്യസഭ സമ്മേളനം 23ന് ആരംഭിക്കും.


