പാര്‍ട്ടി നേതൃത്വം തന്നെ തഴയുന്നുവെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്‌ന : പാര്‍ട്ടി നേതൃത്വം തന്നെ തഴയുകയാണെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. പാറ്റ്‌ന സാഹെബില്‍ നിന്നു റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കമ്മിറ്റിയില്‍നിന്നും പോസ്റ്റുകളില്‍നിന്നും ഒഴിവാക്കി.

തന്റെ ജനപ്രീതിയില്‍ ഭീതിയുള്ള ബിഹാറിലെ നേതാക്കളാണ് ഇതിനുപിന്നില്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാത്തതിനെതിരേ ട്വിറ്ററിലൂടെ നിരവധി തവണ പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയാകാനില്ല. ദേശീയ രാഷ്ട്രീയത്തൊടൊപ്പം പ്രവര്‍ത്തിക്കാനാണിഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും കണ്ടു സത്യം ബോധിപ്പിക്കുമെന്നും സിന്‍ഹ വ്യക്തമാക്കി.

Top