പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ജയലളിതക്ക് കത്ത്

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.രാമസുബ്രഹ്മണ്യം രംഗത്ത്. ശിക്ഷിക്കപ്പെട്ടതിന്റെ ധാര്‍മികത ഏറ്റെടുത്ത് ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും, അതിലൂടെ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് മാതൃക കാണിക്കണമെന്നും കത്തില്‍ പറയുന്നു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും ജയലളിതയായിരിക്കും പാര്‍ട്ടിയുടെ നേതാവെന്നും, നിരപരാധിത്തം തെളിയിച്ച് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മടങ്ങിവരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ജയലളിതയുടെ രാജി ആവശ്യം ഉയരുന്നത്.

Top