കൊച്ചി: പാര്‍ട്ടിയുടെ പേരില്‍ ഏതെങ്കിലും കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കില്ലെന്ന് എ.കെ ആന്റണി കുറ്റിച്ചൂല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.
പാര്‍ട്ടിക്ക് കുറച്ച് വോട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ ഈ വോട്ട് പോരെന്നും സ്ഥാനാര്‍ത്ഥികള്‍ നിര്‍ണായകമാണെന്നും സ്ഥാനാര്‍ത്ഥിയുടെ മികവാണ് വിജയഘടകമെന്നും ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗ്രൂപ്പല്ല ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പടുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.


