പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായി സീതാറാം യെച്ചൂരി

ആലുവ: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമായിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പാര്‍ട്ടി സംസ്ഥാന ഘടകത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സമ്മേളനം ആത്മവിശ്വാസം ഉണ്ടാക്കുന്ന രീതിയിലാണ് സമാപിച്ചത്.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനു ശേഷം ബുധനാഴ്ച രാത്രിയിലാണ് യെച്ചൂരി ആലുവ പാലസിലെത്തിയത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ ഭാര്യയും പോളിറ്റ്ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ടും ഒപ്പമുണ്ടായിരുന്നു. പ്രകാശ് കാരാട്ടും വൃന്ദകാരാട്ടും രാവിലെ ആറിന് നെടുമ്പാശേരിയില്‍ നിന്നുള്ള ഫ്‌ളൈറ്റിനും യെച്ചൂരി ഏഴിനുള്ള ഫ്‌ളൈറ്റിനും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

Top