ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സമിതിയല്‍ വോട്ടെടുപ്പ് നടത്തിയത് സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുന്നതിനെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വോട്ടെടുപ്പ് നടന്നതില്‍ തെറ്റില്ലെന്നും ഇതിനെ വിഭാഗീയതയായി കാണേണ്ടെന്നും യെച്ചൂരി പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉള്‍പ്പര്‍ട്ടി ജനാധിപത്യതിന്റെ ഭാഗമായെന്നും പാര്‍ട്ടിക്ക് പുറത്തേക്ക് നീളുമ്പോഴേ വിഭാഗീയതയാകൂവെന്നും യെച്ചൂരി വ്യക്തമാക്കി.
ഔദ്യോഗിക പാനലിനെതിരെ നാലു പേരുകള്‍ വിഎസ് പക്ഷം നിര്‍ദേശിച്ചതോടെയാണ് സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു വോട്ടെടുപ്പു നടന്നത്.


