ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കൈയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് പാരിസ് ഹില്‍ട്ടന്‍. വജ്ര നെക്ലേസാണ് പാരിസ് ഹില്‍ട്ടന് സമ്മാനമായി സല്‍മാന്‍ നല്‍കിയത്. വെങ്കിടേശ്വര ഹാച്ചറീസിന്റെ ഉടമസ്ഥന്‍ ബാലാജി റാവുവിന്റെ പിറന്നാള്‍ ആഘോഷമായിരുന്നു വേദി. സല്‍മാന്‍ ഖാന്‍, പാരിസ് ഹില്‍ട്ടന്‍, മിഖ സിങ് തുടങ്ങി നിരവധി പ്രമുഖരാണ് പുനെയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത്. പാര്‍ട്ടി നടക്കുന്നതിനിടെ മിഖ സിങ്ങിന്റെ കഴുത്തില്‍ കിടക്കുന്ന നെക്ലേസ് സല്‍മാന്‍ അഴിച്ചെടുത്തു. ഡാന്‍സ് ചെയ്യുകയായിരുന്ന പാരിസ് ഹില്‍ട്ടനെ ഇത് അണിയിക്കുകയും ചെയ്തു. സല്‍മാന്‍ നെക്ലേസ് അഴിച്ചെടുക്കുകയും ഹില്‍ട്ടനെ അണിയിക്കുകയും ചെയ്യുന്ന വിഡിയോ മിഖ സിങ് യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാരിസ് ഹില്‍ട്ടന് സല്‍മാന്റെ വക നെക്ലേസ്


