ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി വിധി. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രിംകോടതി വിധിച്ചു. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
1991ല്‍ മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതുവഴി സംസ്ഥാനത്തിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ടണ്‍ പാമോയില്‍ വില 392.25 ഡോളറായിരുന്നപ്പോള്‍ 405 ഡോളറിന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദമായത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിന് അനുമതി നല്‍കിയത്.


