പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം

പോര്‍ട്ട് മോര്‍സ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ന്യൂ ബ്രിട്ടണ്‍ ദ്വീപില്‍ നിന്നു 55 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സ്ഥിരമായ ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് പാപ്പുവ ന്യൂ ഗിനിയ.

Top