മലയാളത്തില്‍ ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങി. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയുടെ കഥാപാത്രമായി ഉലകനായകന്‍ കമല്‍ഹാസനെത്തുന്നു.
ചിത്രം ജിത്തു ജോസഫ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതമിയാണ് ചിത്രത്തില്‍ കമലിന്റെ നായികയാവുന്നത്.
നേരത്തെ തെലുങ്കിലും കന്നഡയിലും ദൃശ്യമെന്ന പേരില്‍ തന്നെ ചിത്രം റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ പിന്നണിയില്‍ ജിത്തു ജോസഫിന്റെ സഹായിയായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സജീവമായിരുന്നുവെന്ന പ്രത്യേകതയും പാപനാശത്തിനുണ്ട്.
ഹിന്ദിയിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. അജയ് ഗേവ്ദണാണ് നായകന്‍.


