പാപനാശത്തിന്റെ ട്രെയിലര്‍ എത്തി

മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ട്രെയിലറെത്തി. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയുടെ കഥാപാത്രമായി ഉലകനായകന്‍ കമല്‍ഹാസനെത്തുന്നു. ഗൗതമിയാണ് ചിത്രത്തില്‍ കമലിന്റെ നായികയാവുന്നത്. ചിത്രം ജിത്തു ജോസഫ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ തെലുങ്കിലും കന്നഡയിലും ദൃശ്യമെന്ന പേരില്‍ തന്നെ റീമേക്ക് ചെയ്ത ചിത്രം ഹിറ്റായിരുന്നു. ചിത്രത്തിന്റെ പിന്നണിയില്‍ ജിത്തു ജോസഫിന്റെ സഹായിയായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സജീവമായിരുന്നുവെന്ന പ്രത്യേകതയും പാപനാശത്തിനുണ്ട്.

Top