പാനൂര്‍ സ്‌ഫോടനം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: പാനൂരില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചരണമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

ശനിയാഴ്ച നിര്‍മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. സ്ഫോടനത്തിനു പിന്നില്‍ സി.പി.എമ്മാണെന്നും ബോംബ് നിര്‍മാണത്തില്‍നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ സി.പി.എം നേതൃത്വം തയാറാകണമെന്നും കഴിഞ്ഞദിവസം വിമര്‍ശനമുയര്‍ന്നിരുന്നു.

Top