പാനസോണിക് ടി9

ആന്‍ഡ്രോയിഡിന്റെ കിറ്റ്കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി പാനസോണിക് എത്തുന്നു. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണാണ് ടി9 എന്നപേരില്‍ പാനസോണിക് വിപണിയിലെത്തിച്ചിരിക്കുന്നത്. 3750 രൂപയാണ് ഇതിന്റെ വില.

3.5 ഇഞ്ച് എച്ച്‌വിജിഎ ഡിസ്പ്‌ളേയും 1.3 GHz ഡ്യുവല്‍കോര്‍ പ്രോസസറുമാണ് ഇതിലുള്ളത്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറിയും ഈ ഫോണിലുണ്ട്.

4 ജിബി ഇന്റേണല്‍ സ്റ്റോറേജിനു പുറമെ 32 ജിബിവരെ മൈക്രോ എസ്ഡി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 2ജി, വൈഫൈ, ബ്‌ളൂടൂത്ത്, മൈക്രോ യുഎസ്ബി സംവിധാനങ്ങളുമുണ്ട്. ബ്‌ളാക്ക്, വൈറ്റ്, ബ്‌ളൂ കളറുകളിലുള്ള വേരിയന്റുകള്‍ ലഭിക്കും.

Top