പാഠപുസ്തക വിതരണം: സഭയില്‍ കോടിയേരിയുടെ പോയിന്റ് ഓഫ് ഓര്‍ഡര്‍

തിരുവനന്തപുരം: പാഠപുസ്തക വിതരണ വിഷയത്തില്‍ സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതായി കോടിയേരി ബാലകൃഷ്ണന്റെ പോയിന്റ് ഓഫ് ഓര്‍ഡര്‍.

ഈമാസം 20നകം പാഠപുസ്തകവിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഈ മാസം 23-നകം വിതരണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.ഇത് സഭയെ അവഹേളിക്കലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ സഭയെ അറിയിച്ചു.

പാഠപുസ്തങ്ങള്‍ 20നകം വിതരണം ചെയ്യുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ ആരോപിച്ചു.

പാഠപുസ്തക വിതരണം പരാജയപ്പെട്ടതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ രാവിലെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇക്കാര്യം സഭയില്‍ വിശദീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

Top