കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തക അച്ചടി വൈകിയതിന് കാരണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയെന്ന് എം.ഡി രാജമാണിക്യം. കെബിപിഎസിന്റെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് പാഠപുസ്തകം വൈകാന്‍ കാരണമെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
എന്നാല്‍ 10 ദിവസം മുമ്പ് മാത്രമാണ് പുസ്തകങ്ങള്‍ അടിക്കാനുള്ള ഓര്‍ഡര്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുന്നതുപോലെ ജൂലൈ 20നകം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 43 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടിക്കാനുള്ളത്. നിലവിലുള്ള മൂന്നിരട്ടി ജോലി ചെയ്താണ് അച്ചടി പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ മാത്രമേ പാഠപുസ്തകങ്ങള്‍ മുഴുവനായി വിതരണം ചെയ്യാന്‍ കഴിയൂവെന്നും രാജമാണിക്യം വ്യക്തമാക്കി.
കെ.ബി.പി.എസ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. 2003ലെ തുകയ്ക്കാണ് ഇപ്പോഴും അച്ചടി നടത്തുന്നത്. സാമ്പത്തിക ലാഭം നോക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് മാത്രമാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും രാജമാണിക്യം പറഞ്ഞു.


