തിരുവനന്തപുരം: പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കിയെന്ന് കെബിപിഎസ്. കെബിപിഎസ് ഏറ്റെടുത്ത പുസ്തകങ്ങളുടെ അച്ചടിയാണ് പൂര്‍ത്തിയായിരിക്കുന്നത്.
പാഠപുസ്തകങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പുസ്തകങ്ങള്‍ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 2.1 കോടി പുസ്തകങ്ങളുടെ ചുമതലായാണ് കെബിപിഎസ് ഏറ്റെടുത്തത്.
10 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ചുമതല തിരുവന്തപുരത്തെ സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ അച്ചടി അവസാന ഘട്ടത്തിലാണ്. ഈ മാസം 20 ന് മുന്‍പ് അച്ചടിപൂര്‍ത്തിയാക്കുമെന്നും 23 മുന്‍പ് വിതരണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.


