സ്‌കൂള്‍ പാഠപുസ്തക അച്ചടി: കെബിപിഎസിന് തീരുമാനിക്കാമെന്ന്‌ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സായ സോളാര്‍ പബ്‌ളിഷേഴ്‌സിന് നല്‍കുന്നത് സംബന്ധിച്ച് കെ.ബി.പി.എസിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പുസ്തകം അച്ചടിച്ചു നല്‍കാന്‍ സോളാര്‍ പബ്ലിഷേഴ്‌സ് തയ്യാറായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ മാത്രമെ ഈ മാസം 20നുള്ളില്‍ അച്ചടിച്ച് നല്‍കാനാവു എന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 15നകം അച്ചടി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, അച്ചടി 20 ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇനി 21 ലക്ഷം അച്ചടിക്കും. ഒന്പത് ലക്ഷം പുസ്തകങ്ങള്‍ കെ.ബി.പി.എസ് അച്ചടിക്കുമെന്നും ബാക്കി പുസ്തകങ്ങള്‍ എത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Top