പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി കെബിപിഎസ് ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ് ഹൈക്കോടതിയെ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കിയ കെബിപിഎസിനെ ഹൈക്കോടതി അഭിനന്ദിച്ചു.

കെബിപിഎസിന്റെ വിശദീകരണത്തിന് പിന്നാലെ വിഷയത്തില്‍ സമര്‍പ്പിച്ചിരുന്ന മൂന്ന് ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

രണ്ടാം ഘട്ടത്തില്‍ അച്ചടിച്ചു നല്‌കേണ്ടിയിരുന്ന 43 ലക്ഷം പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കി. ഇതില്‍ 10.5 ലക്ഷം പുസ്തകങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ പ്രസിലാണ് അച്ചടിച്ചതെന്നും ഇവയുടെ ബൈന്‍ഡിംഗ് ജോലികള്‍ കെബിപിഎസ് പൂര്‍ത്തിയാക്കുമെന്നും കോടതിയെ അറിയിച്ചു.

Top